Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി തിരുവിതാംകൂർ ദേവസ്വം ബോര്ഡ് മുന് അധ്യക്ഷന് എന്. വാസു സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി.
അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നാണ് വാസുവിന്റെ വാദം. ആ സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് വാസുവിന്റെ വാദം.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള് എന്നിവിടങ്ങളിലെ സ്വര്ണക്കവര്ച്ചയ്ക്ക് സൗകര്യങ്ങള് ഒരുക്കിക്കൊടുത്തുവെന്ന കേസില് എന്. വാസുവിന്റെയും മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബുവിന്റെയും മുന് തിരുവാഭരണം കമ്മീഷ്ണര് കെ.എസ്. ബൈജുവിന്റെയും ജാമ്യഹര്ജി ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് എന്. വാസു ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്റുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.
കട്ടിളപ്പാളി കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ വാസു ജയിലിൽ തുടരും.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക.
കട്ടിളപാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ. വാസുവിന്റെ ശിപാർശയിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ വാസു മൂന്നാം പ്രതിയാണ്. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
2019ൽ ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. ബോർഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മീഷണറുമായിരുന്ന എൻ. വാസുവും തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവുമാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.
കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാസുവിനെ തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
അതേസമയം, കേസില് സിപിഎം നേതാവ് എ. പദ്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പദ്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് വാസു തന്നെയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു. കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല് എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില് തിരിമറി നടന്നതെന്ന് റിപ്പോര്ട്ടില് പറയുന്നു.
രേഖകളില് ഉണ്ടായിരുന്ന "സ്വര്ണം പൊതിഞ്ഞ പാളികള്' എന്ന ഭാഗം ഒഴിവാക്കി, പകരം "ചെമ്പ് പാളികള്' എന്ന് മാറ്റി എഴുതിച്ചേര്ത്തു. ഇതര പ്രതികളുമായി ചേര്ന്ന് എന്. വാസു ഗൂഢാലോചനയില് പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്.
സ്വര്ണപ്പാളികള് ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല് നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്ഡിന് നഷ്ടവും പ്രതികള്ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ഇത്തരത്തിലൊരു തീരുമാനം ദേവസ്വം ബോര്ഡിന്റെ അറിവോടെയാണെന്നും കണ്ടെത്തലുണ്ട്.
കേസില് മുന് എക്സിക്യൂട്ടീവ് ഓഫീസര് ഡി. സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിനെതിരേ നിര്ണായകമായതെങ്കില് വാസുവില് നിന്നു ലഭിക്കുന്ന വിവരങ്ങളിലൂടെ അന്നത്തെ ദേവസ്വം ബോര്ഡ് പ്രസിഡന്റും അംഗങ്ങളും കുരുക്കിലാകും.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുന് എംഎല്എയുമായ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്ഡ് ശബരിമല കട്ടിളപ്പാളി കേസില് എട്ടാം പ്രതിയാണ്. ഇതില് ആളുകളുടെ പേരുകള് പ്രതിപ്പട്ടികയില് ഉള്പ്പെടുത്തിയിട്ടില്ലെന്നു മാത്രമാണ് പത്മകുമാറിന്റെ ആശ്വാസം. എന്നാല് വാസുവിന്റെയും മുന് തിരുവാഭാരണം കമ്മീഷണര് കെ. എസ്. ബൈജുവിന്റെയും മൊഴിയില് പത്മകുമാറിനെതിരായ നിര്ണായക വിവരങ്ങളുണ്ടെന്നാണ് അറിയുന്നത്.
പത്മകുമാര് സ്ഥാനമൊഴിഞ്ഞപ്പോഴാണ് വാസു പ്രസിഡന്റായത്. ദേവസ്വം ബോര്ഡ് പ്രസിഡന്റുമാരായി വാസുവിന്റെയും പത്മകുമാറിന്റെയും രാഷ്ട്രീയ നിയമനമായിരുന്നു. അന്വേഷണം ഇവരിലേക്കു നീളുന്നതു തടയാന് സര്ക്കാരും സിപിഎമ്മും അണിയറനീക്കങ്ങള് നടത്തിയതായി വിവരങ്ങള് പുറത്തുവന്നിരുന്നു.
അന്വേഷണസംഘത്തിന്റെ നീക്കങ്ങള് നിരീക്ഷിക്കാനും വിവരങ്ങള് ചോര്ത്താനും ശ്രമങ്ങള് നടന്നു. കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള കര്ശന നിരീക്ഷണത്തിലായതാണ് സിപിഎമ്മിന് വിനയായത്.
കേസില് ഇതുവരെ അറസ്റ്റിലായ ബോര്ഡ് പ്രസിഡന്റും ജീവനക്കാരുമെല്ലാം സിപിഎമ്മുകാരാണ്. സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അറസ്റ്റുകള് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇക്കാലയളവില് പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്കു നീങ്ങുകയും ചെയ്താല് തെരഞ്ഞെടുപ്പുകാലത്ത് പാര്ട്ടിക്ക് വന് തിരിച്ചടിയുണ്ടാക്കും. ഇപ്പോള് തന്നെ പ്രതിപക്ഷം ശക്തമായ സമരവുമായി രംഗത്തുണ്ട്.
2019ല് സ്വര്ണക്കവര്ച്ച നടന്നപ്പോള് എ. പത്മകുമാറായിരുന്നു പ്രസിഡന്റ് എന്നതിനാല് അദ്ദേഹത്തിന്റെ ഇടപെടലുകളെ ഒരുവിധത്തിലും മാറ്റിവയ്ക്കാനാകുന്നതല്ല. ചില തീയതികള്വച്ച് വാസു ഉന്നയിച്ച വാദമുഖങ്ങള് പോലും വിരല് ചൂണ്ടുന്നത് പത്മകുമാറിലേക്കാണെന്നും വ്യക്തമാണ്.
Kerala
തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നത്.
സ്വർണം പൂശാനായി കൊണ്ടുപോയതു തന്റെ അറിവോടെയായിരുന്നില്ലെന്നും സ്വർണപ്പാളി ചെമ്പുപാളിയാണെന്നു മാറ്റിയെഴുതിയതിനെക്കുറിച്ച് ഓർക്കുന്നില്ലെന്നുമായിരുന്നു വാസുവിന്റെ മൊഴി.
സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവും റിമാൻഡിൽ തുടരുന്നതിനിടെയാണ് വാസുവിന്റെ നിർണായക അറസ്റ്റ്.
ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ പരമാവധി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം.
കേസിലെ ഉന്നതനായി വിലയിരുത്തപ്പെടുന്ന വാസുവിന് സിപിഎമ്മുമായി സുദീർഘ ബന്ധമാണുള്ളത്. കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എൻ. വാസു മുൻമന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് കമ്മീഷണറായി രണ്ടു തവണ സേവനമനുഷ്ഠിച്ച വാസു പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ്.പി. ശശിധരനാണ് എൻ. വാസുവിന്റെ മൊഴിയെടുത്തത്.
വാസുവിന്റെ പിഎ സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ എസ്ഐടി ചോദ്യം ചെയ്തിരിക്കുന്നത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.